Breaking News

കോവിഡ് പ്രതിരോധം; കുട്ടികൾക്കായി മൊബൈൽ സെൽഫി വീഡിയോ മത്സരം


 കാസറഗോഡ് : ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവൽക്കരണം ഊർജ്ജിതപ്പെടുതുന്നതിന്റെ ഭാഗമായി ഐ ഇ സി കോർഡിനേഷൻ കമ്മറ്റി ,ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മൊബൈൽ സെൽഫി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു .


1) ജില്ലയിലെ 10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം
2) ഒരു മിനുട്ടിൽ താഴെയുള്ളതായിരിക്കണം വീഡിയോ
3) കോവിഡ് പ്രതിരോധത്തിന് എൻ്റെ വക സന്ദേശം എന്ന ആശയത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വീഡിയോ നിർമ്മിക്കേണ്ടത് .
4)10 വയസ്സിനു താഴെയുള്ള കുട്ടികൾ പുറത്തിറങ്ങാതിരിക്കാനുള്ള ബോധവൽക്കരണ സന്ദേശങ്ങൾ നൽകുന്ന വീഡിയോ ആണ് ചെയ്യേണ്ടത്.
5) മലയാളം, കന്നഡ, തുളു ഇംഗ്ലീഷ് ഭാഷകളിൽ വീഡിയോ നിർമിക്കാവുന്നതാണ് .
സെൽഫി വിഡിയോകൾ നവംബർ 10 ന് മുമ്പായി prdcontest@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
ഒന്നാം സമ്മാനം 5000 രൂപ
രണ്ടാം സമ്മാനം 3000 രൂപ
മൂന്നാം സമ്മാനം 2000 രൂപ
കൂടുതൽ വിവരങ്ങൾക്ക് 9947334637 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

No comments