ബീറ്റ് ഓഫീസർക്ക് കോവിഡ്; റാണിപുരം ട്രക്കിംഗ് താൽക്കാലികമായി നിർത്തിവച്ചു
രാജപുരം: റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന ഒരു ബീറ്റ്ഫോറസ്റ്റ് ഓഫീസർക്ക് കോവിഡ് പോസീറ്റിവായതിനാൽ ഇന്നു മുതൽ(29.10.20) താത്ക്കാലികമായി മലമുകളി ലേക്കുള്ള ട്രെക്കിംങ്ങ് നിർത്തി വച്ചതായി കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പ്രഭാകര ൻ, റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ എന്നിവർ അറിയിച്ചു.ഇക്കോ ഷോപ്പ്, ടിക്കറ്റ് കൗണ്ടർ. താത്ക്കാലിക പവലിയനുൾപ്പടെയുള്ളയിടങ്ങളിൽ അണുവിമുക്തമാക്കുകയും മറ്റുജീവനക്കാരിൽ കോവിഡ് പരിശോധന നടത്തുകയും ചെയ്യും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികൾക്ക് ട്രെക്കിംങ്ങ് സംവിധാനം ഒരുക്കിയത്.
No comments