ടാറ്റ കോവിഡ് ആശുപത്രി: ഇലക്ഷനോടടുക്കുമ്പോൾ സർക്കാർ കാസർക്കോടുകാരെ വിഢികളാക്കാൻ ശ്രമിക്കുന്നുവെന്ന് എം.പി
കാസർക്കോട്ടെ ജനങ്ങളെ വിഢികളാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് എം.പി രാജ് മോഹൻ ഉണ്ണിത്താൻ കാസർകോട്പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കോവിഡ് ആരംഭത്തിൽ കാസർക്കോടിനു വേണ്ടി ടാറ്റ ഗ്രൂപ്പ് കേരളത്തിന് അനുവദിച്ച ടാറ്റ ആശുപത്രി പണി കഴിഞ്ഞ് മാസങ്ങളായിട്ടും തുറക്കാതെ പൂട്ടിക്കിടക്കുകയായിരുന്നു. സമയബന്ധിതമായി പെട്ടെന്നു തന്നെ ടാറ്റ ഗ്രൂപ്പ് പണി പൂർത്തീകരിച്ചിട്ടും ഗുരുതര രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യം പോലും ഏർപ്പെടുത്താതെ മറ്റു ആശുപത്രി ജീവനക്കാരെ ജോലി ക്രമീകരണം നടത്തിയാണ് ആശുപത്രി ആരംഭിക്കുന്നത്. ഇത് കാസർക്കോട്ടെ ജനങ്ങളെ വിഢികളാക്കുന്നതാണ് എന്ന് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 551 ബെഡ് സൗകര്യമുള്ള ആശുപത്രിയിൽ 191 തസ്തികകളാണ് വേണ്ടത്. കാസറക്കോട് നിരവധി ഉദ്യോഗാർത്ഥികൾ പി.എസ്.സി വഴിയും എംപ്ലോയിമെൻ്റ് എക്സ്ചേഞ്ച് വഴിയും ജോലി കാത്ത് നിൽക്കുന്ന സമയത്ത് പോലും ഇവിടെ 50 കിടക്കകൾ മാത്രം തയ്യാറാക്കി 2 ഡോക്ടർമാരും കേവലം 9 ആരോഗ്യ പ്രവർത്തകരേയും ഉൾപ്പെടുത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് അടുത്തപ്പോൾ കാസർക്കോട്ടെ ജനങ്ങളെ വിഢികളാക്കുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം തീരുമാനങ്ങളുമായി മുന്നേട്ടു വന്നിട്ടുള്ളത്. ടാറ്റ ആശുപത്രിക്ക് വേണ്ടി കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചപ്പോൾ അതിനെ നിരെയുള്ള ഉപായമായിട്ടാണ് സർക്കാർ മുന്നോട്ടു വന്നത്. ജില്ല ഭരണകൂടത്തിന് അനുവദിച്ച തുക ഇനിയും ഉപയോഗിക്കാതെ ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ധേഹം ആരോപിച്ചു.
നവംബർ 1 മുതൽ സമരവുമായി മുന്നോട്ട് പോവുമെന്നും സമരത്തിൻ്റെ ഉൽഘാടനം മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കുമെന്നും അദ്ധേഹം അറിയിച്ചു.
No comments