ജില്ലയിലെ ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ കൗണ്‍സലര്‍മാരുടെ ഒഴിവ്
കാസർഗോഡ്: കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സൈക്കോ-സോഷ്യല്‍ പദ്ധതിയില്‍ ജില്ലയിലെ വിവിധ ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ കൗണ്‍സലര്‍മാരുടെ ഒഴിവുണ്ട്. എംഎസ്ഡബ്ല്യു, എംഎ സൈക്കോളജി ബിരുദാനന്തര ബിരുദമുള്ള 18നും 40നുമിടയില്‍ പ്രായമുള്ള കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിരതാമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ, പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ 30 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ വനിത ശിശുവികസന ഓഫീസില്‍ ലഭിക്കണം.
അപേക്ഷഫോം ജില്ലയിലെ എല്ലാ ഐസിഡിഎസ് ഓഫീസുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495727480.

No comments