ഈസ്റ്റ് എളേരിയിലെ ഗ്യാസ് ക്രമറ്റോറിയം നാടിന് സമർപ്പിച്ചു.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കടുമേനിയിൽ നിർമ്മിച്ച ഗ്യാസ് ക്രമറ്റോറിയം നാടിന് സമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്ന പരിപാടിയിൽ എം.രാജഗോപാലൻ എംഎൽഎ ക്രമറ്റോറിയം നാടിന് സമർപ്പിച്ചു. കാസർഗോഡ് ജില്ലാ കളക്ടർ ഡോ.ഡി. സജിത്ത് ബാബു ഐഎഎസ് മുഖ്യാതിഥിയായിരുന്നു.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെയിംസ് പന്തമാക്കൽ സ്വാഗതം പറഞ്ഞു.
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം ജോസ് പതാലിൽ, റെയ്ഡ് കോ മാർക്കറ്റിംഗ് മാനേജർ മിന്നോഷ് ആർ.രമേശ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments