Breaking News

കാത്തിരിപ്പിന് വിരാമം; മലയോര ഹൈവേയിലെ ആലക്കോട് കരുവഞ്ചാൽ പാലങ്ങൾ പുനർനിർമ്മിക്കുന്നു


ചെറുപുഴ: നീണ്ട കാത്തിരിപ്പിനൊടുവിൽ മലയോര ഹെെവേയിലെ ആലക്കോട് പാലവും കരുവഞ്ചാൽ പാലവും പുനര്‍നിര്‍മ്മിക്കുന്നു.


സിപിഐഎം ആലക്കോട് ഏരിയ കമ്മിറ്റിയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ് വർഷങ്ങൾ നീണ്ട കാത്തിരുപ്പിന് അവസാനം കുറിച്ച് ഒരു ജനതയുടെ യാത്രക്കുരുക്കിന് പരിഹാരമാകുന്നത്. മലയോര ജനതയുടെ വികസന സ്വപ്നങ്ങൾക്കു പുത്തൻ മുഖം നല്‍കുന്നതാണ് സിപിഎം ഇടപെടൽ.

3.80 കോടി രൂപ ആലക്കോട് പാലത്തിനായും 5 കോടി രൂപ കരുവഞ്ചാൽ പാലത്തിനായും മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും നിർദ്ദേശാനുസരണം പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും.

No comments