Breaking News

ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമനായി കാസർഗോഡുകാരൻ


ഐ.ഐ.ടി എൻ.ഐ.ടി പ്രവേശനത്തിന് പരിഗണിക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് തെക്കിൽ ബെണ്ടിച്ചാൽ സ്വദേശി ഇബ്രാഹിം സുഹൈൽ കരസ്ഥമാക്കി.
കോളിയടുക്കം അപ്സര പബ്ലിക് സ്കൂൾ പി.ടി എ പ്രസിഡണ്ട് എം.എ ഹാരീസിന്റെ മകനാണ് ഇബ്രാഹിം സുഹൈൽ അപ്സര പബ്ലിക്ക് സ്കൂളിൽ പത്താംതരം പൂർത്തിയാക്കി കോട്ടയം ആനക്കൽ സെയ്ന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ ചേർന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ സുഹൈൽ കഴിഞ്ഞ വർഷവും ഇതേ പരീക്ഷ എഴുതിയിരുന്നു.
തുടർ പഠനം മുംബൈയിലെയോ ചെന്നൈയിലെയോ ഐ.ഐ.ടി.യിൽ കംപ്യൂട്ടർ സയൻസിന് ചേർന്ന് പഠിക്കാനാണ് സുഹൈലിന്റെ തീരുമാനം.മകന്റെ വിജയതിളക്കത്തിൽ ബെണ്ടിച്ചാൽ മൗവ്വൽ കോമ്പൗണ്ടിൽ സന്തോഷം അലത്തല്ലുകയാണ്.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ സുഹൈലിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

No comments