മലയാളദിനം ഭരണഭാഷാ വാരാഘോഷം; വിദ്യാർത്ഥികൾക്ക് ഓൺലൈൻ മത്സരങ്ങളുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് മലയാള ദിനം ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാതൃ ഭാഷ എന്റെ അവകാശം എന്ന വിഷയത്തിൽ ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധന രചനാ മത്സരം നടത്തും. 250 വാക്കിൽ കവിയാത്ത മൗലിക രചനകൾ നവംബർ 3 നകം prdcontest@gmail.com എന്ന ഇമെയിൽ വിലാസത്തിൽ പ്രബന്ധ മത്സരം എന്ന് വിഷയം രേഖപ്പെടുത്തി വിദ്യാർത്ഥി എന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ സഹിതം അയക്കണം. വിജയികൾക്ക് സമ്മാനങ്ങളും സാക്ഷ്യപത്രവും നൽകും. കൂടുതൽ വിവരങ്ങൾക്ക് 949600 3201
No comments