Breaking News

ലോക്ഡൗൺ; വിമാനയാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യും



ലോക്ഡൗണ്‍ കാലയളവില്‍ വിമാന സര്‍വീസ് റദ്ദായത് കാരണം യാത്ര മുടങ്ങിയവര്‍ക്ക് പൂർണ്ണമായി ടിക്കറ്റ് റീഫണ്ട് ചെയ്യും. 2021 മാര്‍ച്ച് 31 വരെ എല്ലാ യാത്രക്കാര്‍ക്കും പണം തിരികെ നല്‍കാനോ ക്രെഡിറ്റ് ഷെല്‍ നല്‍കാനോ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇതുസംബന്ധിച്ച് ഡിജിസിഎ സമര്‍പ്പിച്ച ശുപാര്‍ശ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന് തുല്യമായ യാത്ര ഏത് റൂട്ടിലും അനുവദിക്കണമെന്നാണ് ശുപാര്‍ശ. വിമാന കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. ഏജന്റുമാര്‍ വഴി ടിക്കറ്റുകള്‍ വാങ്ങിയാല്‍ റീഫണ്ടും ഏജന്റുമാര്‍ക്ക് ആയിരിക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കി.

No comments