Breaking News

പാമത്തട്ട് സമരം; അധികാരികളുടെ കണ്ണ് തുറക്കാൻ കണ്ണുകെട്ടി പ്രതിഷേധിച്ച് വീട്ടമ്മമാർ


 കൊന്നക്കാട്ട്: പാമത്തട്ട് തുടങ്ങാനിരിക്കുന്ന കരിങ്കൽ ഖനനത്തിനെതിരെ പ്രദേശവാസികളുടെ സത്യാഗ്രഹ സമരം തുടരുകയാണ്. പത്താം ദിവസം പിന്നിടുമ്പോഴും അധികാരികൾ കണ്ണു തുറക്കാത്തതിനാൽ സമരക്കാർ കണ്ണ് കെട്ടി പ്രതിഷേധിച്ചു.

വെള്ളിയാഴ്ച സത്യാഗ്രഹ സമരം നടത്തുന്ന അമ്മിണി,ലക്ഷ്മി, വെള്ളച്ചി, ശാന്ത,ജിജി എന്നീ വീട്ടമ്മമാരാണ് കണ്ണുകെട്ടി പ്രതിഷേധിച്ചത്.

No comments