പെയിന്റിംഗ് പണിക്കിടെ അശോകനെ തേടിയെത്തിയത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം
ഒരു വീട്ടില്‍ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെയാണ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് ലഭിച്ച വിവരം അശോകൻ അറിയുന്നത്.പണിസ്‌ഥലത്തേക്കു ഫോണെടുക്കാതെ പോയ അശോകന്റെ ഫോണിലേക്ക് അവാര്‍ഡ് വിവരമറിയിച്ചത് സംവിധായകന്‍ മനോജ് കാനയായിരുന്നു.
രണ്ടരപ്പതിറ്റാണ്ടായി സിനിമയില്‍ വസ്‌ത്രാലങ്കാര രംഗത്തു തിളങ്ങിനില്‍ക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് വട്ടക്കാട് വീട്ടില്‍ അശോകന് (58) ഇതു വൈകി ലഭിച്ച അംഗീകാരമായി. മനോജ് കാന സംവിധാനം ചെയ്‌ത കെഞ്ചീര എന്ന ചലച്ചിത്രത്തിലെ വസ്‌ത്രാലങ്കാരത്തിനാണ് അശോകന് അവാര്‍ഡ് ലഭിച്ചത്. ആദിവാസികളുടെ നേര്‍ജീവിതം പച്ചയായി അവതരിപ്പിച്ച ഈ സിനിമയുടെ ചിത്രീകരണം വയനാട്ടിലായിരുന്നു. മനോജ് കാനയുടെ ചായില്യം, അമീബ എന്നീ ചിത്രങ്ങളിലും വസ്‌ത്രാലങ്കാരം ചെയ്‌തത് അശോകനായിരുന്നു.

No comments