Breaking News

പെട്ടെന്ന് പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണുകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വ്യാപാരികൾ


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി വ്യാപാരികൾ സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെയും വ്യാപാരി പ്രതിനിധികളുമായി ആലോചിക്കാതെയും പെട്ടെന്ന് ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കുന്നത് വ്യാപാരികൾക്ക് വലിയ തിരിച്ചടിയും പ്രതിസന്ധിയും സൃഷ്ടിക്കുന്നതായി പരപ്പയിലെ വ്യാപാരി പ്രതിനിധികൾ പറഞ്ഞു. ഇന്ന് രാവിലെ 7 മണിയായിട്ടും കടകൾ അടച്ചിടണമെന്ന വിവരം അധികൃതർ ആരും തന്നെ വ്യാപാരി പ്രതിനിധികളെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. വ്യാപാരികളോട് അധികൃതർ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡൻ്റ് വിജയൻ കോട്ടക്കൽ സെക്രട്ടറി സലീം, ഹനീഫ, ഡെന്നിസ് ,നാസർ, പ്രമോദ്, റിഷാദ്, സി.എച്ച് കുഞ്ഞബ്ദുള്ള തുടങ്ങിയവർസംബന്ധിച്ചു.

No comments