പരപ്പയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം നാളെ
പരപ്പയിൽ അനുവദിച്ച സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ സപ്ലെകോ സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിക്കും. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാഥിതിയായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജൻ ആദ്യവിൽപ്പന നിർവ്വഹിക്കും. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ടീയ കക്ഷി നേതാക്കൾ എന്നിവർ സംബന്ധിക്കും
No comments