Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിലെ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടികജാതി പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു ധനസഹായം വിതരണം നടന്നു


വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിലെ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടികജാതി പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു ധനസഹായം വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ ഉദ്ഘാടനം ചെയ്തു .176 ഗുണഭോക്താക്കളാണ് അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ലൈഫ് ഭവനപദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലെ ഗുണഭോക്താക്കളും ഉള്‍പ്പടെ നിലവില്‍ 590 കുടുംബങ്ങളാണ് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളണ്. അതില്‍ 385 കുടുംബങ്ങള്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചൂ. അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയ ജില്ലയിലെ ആദ്യ പഞ്ചായത്താണ് വെസ്റ്റ് എളേരി. പഞ്ചായത്ത് ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനവും ST പ്രൊമോട്ടര്‍മാരുടേയും ഊരുകൂട്ടം മൂപ്പന്‍മാരുടേയും ആത്മാര്‍ത്ഥമായ പിന്തുണയും സമയബന്ധിതമായ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതില്‍ ഏറെ സഹായകരമായെന്ന് അധികൃതർ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ അധ്യക്ഷം വഹിച്ചു. ജനപ്രതിനിധികള്‍ ജീവനക്കാര്‍, ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഒഫീസര്‍, ST പ്രൊമോട്ടര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

No comments