നവവധു തൂങ്ങിമരിച്ച നിലയിൽ: ഭർത്താവ് വിഷക്കായ കഴിച്ച് അവശനിലയിൽ
നവദമ്പതികളിൽ ഭാര്യയെ തൂങ്ങിമരിച്ച നിലയിലും ഭർത്താവിനെ വിഷക്കായ കഴിച്ച് അവശനിലയിലും കണ്ടെത്തി. കിണറ്റിൻകര കൈലാസത്ത് മേലേതിൽ സുജിത്തിന്റെ ഭാര്യ ദേവു(22) ആണു മരിച്ചത്. സുജിത്തിനെ(27) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു മൂന്നിനാണു സംഭവം. വിഷക്കായ കഴിച്ച വിവരം സുജിത്ത് തന്നെയാണു സമീപത്തെ വീട്ടിലെത്തി അറിയിച്ചത്.
സുജിത്തിന്റെ അമ്മ സംഭവസമയത്തു തൊഴിലുറപ്പ് ജോലിക്കു പോയിരിക്കുകയായിരുന്നു. അഞ്ചൽ മാവിള സ്വദേശിയായ ദേവുവിനെ നാലു മാസം മുൻപാണു സുജിത്ത് പ്രണയിച്ചു വിവാഹം കഴിക്കുന്നത്. ദേവുവിനെ കാണാനില്ലെന്ന പരാതിയെ തുടർന്നു പൊലീസ് കണ്ടെത്തിയെങ്കിലും സുജിത്തിനൊപ്പം പോകുകയായിരുന്നു.
No comments