ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തിൻ്റെ ഭാഗമായി വെള്ളരിക്കുണ്ട്, ഏ.കെ.ജി നഗർ യൂണിറ്റുകൾ പതാക ഉയർത്തി
വെള്ളരിക്കുണ്ട്: ഇടതുപക്ഷ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ രൂപികൃതമായതിന്റെ നാൽപതാം വാർഷികം നാടെങ്ങും ആചരിച്ചു. വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് അജിമോൻ ചാക്കോ പതാക ഉയർത്തി. മേഖല ജോയിന്റ് സെക്രട്ടറി മനീഷ് നാരായണൻ,അഭിരാം, നിജിത്ത് പി എസ്, സുകേഷ് സുകുമാരൻ എന്നിവർ സംബന്ധിച്ചു.
ഏ.കെ.ജി നഗർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് അക്ഷയ് ജോണി പതാക ഉയർത്തി. പി. കുഞ്ഞിക്കണ്ണൻ, അശ്വത്ത് ,നിധിൻ മുരളി, ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു
No comments