കുട്ടികളുടെ പാര്‍ലമെന്റിലേക്ക് പ്രസംഗ മത്സരം
കാസര്‍ഗോഡ്: ശിശുദിനത്തിന്റെ ഭാഗമായി നവംബര്‍ നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പാര്‍ലമെന്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയിലെ നാല് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രസംഗമത്സരം നടത്തുന്നു.
മലയാള വിഭാഗത്തില്‍ മൂന്നും കന്നട വിഭാഗത്തില്‍ രണ്ടും പേരെയാണ് തെരഞ്ഞെടുക്കുക. മത്സരത്തില്‍ പങ്കെടുക്കുന്ന മലയാള വിഭാഗം വിദ്യാര്‍ഥികള്‍ 9605593458 എന്ന നമ്പറിലും കന്നട വിദ്യാര്‍ഥികള്‍ 9745372878 എന്ന നമ്പറിലും പേര്, വാട്സ് ആപ്പ് നമ്പര്‍ സഹിതം രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി നവംബര്‍ അഞ്ച്. മത്സരം നടക്കുന്ന ഏഴിന് രാവിലെ 10.30 ന് വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി വിഷയം നല്‍കും.
No comments