Breaking News

കാഞ്ഞങ്ങാടെ യുവാവിനെ ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാടെ യുവാവിനെ ഭാര്യ വീട്ടിൽ തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തി. മഡിയൻ പാലക്കിയിലെ കോരൻ്റെയും കൗസല്യയുടെയും  മകൻ ബാബു (47) ആണ് മരിച്ചത്. ആറാട്ടുകടവിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്.   പ്രവാസിയായിരുന്ന ബാബു നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം ചെർക്കളയിൽ ടൈലറിംഗ് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ബിന്ദു (സ്വകാര്യ സ്ഥാപന ജീവനക്കാരി). മക്കൾ: ശ്രീലക്ഷ്മി ( പ്ലസ് ടു വിദ്യാർത്ഥിനി ), വിവേക് (എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ). സഹോദരങ്ങൾ: രവി (ആർട്ടിസ്റ്റ് ), അനിൽ (ഗൾഫ്), പ്രീത,   സുനിത, ജയന്തി, നിഷ.

No comments