Breaking News

മാലോത്ത് യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഭവം പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി


ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന നാട്ടക്കല്ലിൽ സ്ഥാപിച്ച യുഡിഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. ബളാൽ പഞ്ചായത്ത്‌ യു.ഡി.എഫ്  പതിനൊന്നാം വാർഡ് സ്ഥാനാർഥി ജെസ്സി ചാക്കോയുടെയും, വെസ്റ്റ് എളേരി യുഡിഎഫ് സ്ഥാനാർഥി തങ്കച്ചന്റെയും പേരിൽ ഉള്ള ബോർഡുകൾ ആണ് ഇന്നലെ രാത്രി നശിപ്പിച്ചത്. കോൺഗ്രസ്‌ ജില്ലാ കമ്മറ്റി അംഗം എൻ ടി വിൻസെന്റ്,കെ പി സ് ടി എ മുൻ സംസ്ഥാന അസ്സോസിയേറ്റ് സെക്രട്ടറി ടി കെ എവുജിൻ, ഐ ൻ ടി യൂ സി മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല, കോൺഗ്രസ്‌ ബളാൽ ബ്ലോക്ക് സെക്രട്ടറി ഗിരീഷ് വട്ടകാട്ട്, ബിജു ചുണ്ടക്കാട്ട്, ജോബിറ്റ് ജോസ്, സോമേഷ്, വിനീത് എന്നിവർ നേതൃത്വം നൽകി.

No comments