Breaking News

വെള്ളരിക്കുണ്ടിൽ രക്തദാന ക്യാമ്പ് നാളെ



വെള്ളരിക്കുണ്ട്: ബ്ലഡ് ഡൊണേഴ്സ് കേരള(BDK) വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റി കാസർഗോഡ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നാളെ (നവം29ഞായറാഴ്ച്ച) വെള്ളരിക്കുണ്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.

ലോക്ക്ഡൗണിന് ശേഷം കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ വിപുലമായൊരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രക്തം ദാനം ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

94479 29227, 9496426648,

94963 62281.

No comments