റാണിപുരം ട്രക്കിംങ്ങ് ഡിസംബർ 1 മുതൽ പുനരാരംഭിക്കും രാവിലെ 8 മണിമുതൽ വൈകിട്ട് മൂന്നുവരെ പ്രവേശനം.
പാണത്തൂർ : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗ് ഡിസംബർ ഒന്നിന് പുനരാംരംഭിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുപ്പടെയുള്ള ജീവനാക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഒക്ടോബറിൽ തുടങ്ങിയ ട്രക്കിംഗ് നിർത്തിവച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിദിനം 300 പേർക്കു മാത്രമായിരിക്കും പ്രവേശനം. രാവിലെ എട്ടു മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ മാത്രമേ സഞ്ചാരികളെ മലമുകളിലേക്ക് കയറ്റുകയുള്ളു. സഞ്ചാരികൾക്കായി മലമുകളിൽ ലഘു ഭക്ഷണശാല ഡിസംബർ ആദ്യവാരത്തോടെ പ്രവർത്തനമാരംഭിക്കും. ശീതള പാനീയങ്ങളും നാടൻ പലഹാരങ്ങളും ഇവിടെ വിൽക്കും.
വനത്തിലും പുൽമേട്ടിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്. തീയുടെ ഉപയോഗവും കർശനമായി തടയും.
പ്രവേശന ഫീസ്, വാഹനങ്ങളുടെ പാർക്കിംഗ് ചാർജ് എന്നിവ വർധിപ്പിക്കും. മുതിർന്നവർക്ക് 50 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെയിത് 30 രൂപയായിരുന്നു. 15 വയസിന് താഴെ കുട്ടികൾക്ക് 20 രൂപയാണ് പുതുക്കിയ നിരക്ക്. കോവിഡ് പശ്ചാത്തലത്തിൽ 10 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടാകില്ല.
ബൈക്കിന് 10 രൂപ, ഓട്ടോറിക്ഷ 20 രൂപ, കാർ 30 രൂപ, മിനി ബസ് 60 രൂപ, ബസ് 100 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. കാമറയ്ക്ക് 50 രൂപ നൽകണം. വീഡിയോ എടുക്കുന്നതിന് വനം വകുപ്പ് അധികൃതരുടെ അനുമതി വേണമെന്നും റാണിപുരം വനസംരഷണസമിതി യോഗം തീരുമാനിച്ചു. സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷതവഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പ്രഭാകരൻ, സെക്രട്ടറി ആർ.കെ.രാഹുൽ, എം.ബാലു, സുരേഷ് കുണ്ടുപ്പള്ളി, വി.ടി.ജോയി, പി.കൃഷ്ണകുമാർ, എം.ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു
No comments