Breaking News

ബളാൽ- അമ്പലം-രാജപുരം റോഡിലെ പാലം തകർന്ന് ഒരു വർഷം; നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങി നാട്ടുകാർ


ബളാൽ: ഈ വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബളാൽ മൂന്നാം വാർഡിലെ വോട്ടർമാർ വോട്ട് ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു.
കഴിഞ്ഞ 2019 ആഗസ്റ്റിലെ പ്രളയത്തിൽ ബളാൽ - അമ്പലം പഞ്ചായത്ത് റോഡിലെ പാലം തകർന്നിരുന്നു. വളരെ വൈകിയാണെങ്കിലും പ്രസ്തുത സ്ഥലത്ത് പുതിയ പാലം നിർമ്മിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി എന്നാണ് ജനപ്രതിനിധികൾ പറയുന്നത്, എന്നാൽ മഴ മാറിയിട്ടും പ്രവൃത്തി ആരംഭിക്കാത്തതാണ് നാട്ടുകാരിൽ വീണ്ടും അമർഷമുണ്ടാക്കിയത്‌. അധികാരികളെ സമീപിക്കുമ്പോൾ പരസ്പരം പഴിചാരി ഒഴിയുകയാണെന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. രാജപുരം ഭാഗത്തെക്കുള്ള ബസ് ഗതാഗതം ഉൾപ്പടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. നാട്ടുകാരുടെ ശ്രമഫലമായി ഇവിടെ താൽക്കാലിക നടപ്പാലം നിർമ്മിച്ചിരുന്നു. പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിച്ചില്ലെങ്കിൽ ഈ വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

No comments