Breaking News

കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു 25 പേർക്ക് പരിക്ക്




കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ബസ്സിന്റെ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ നാലരയോടെയാണ് നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറിയത്.

അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

No comments