കോവിഡ് സാമ്പിൾ പരിശോധന ശക്തമാക്കും ജില്ലാ ആശുപത്രി പഴയ സ്ഥിതിയിലേക്ക് മാറ്റാനും നടപടി ഊർജിതം : ഡിഎം ഒ
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും സാമ്പിള്‍ പരിശോധന വര്‍ധിപ്പിക്കുന്നതിന് ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തിരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരും പൊതുഗതാഗത സംവിധാനത്തിലെ ഡ്രൈവര്‍മാരും ജീവനക്കാരും പൊതുജനങ്ങളും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമായി സംഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് പറഞ്ഞു. അതോടൊപ്പം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയിലും ടാറ്റാ കോവിഡ് ആശുപത്രിയിലും ആവശ്യമായ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പഴയരീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഡി എം ഒ പറഞ്ഞു.
No comments