തദ്ദേശ തെരഞ്ഞെടുപ്പ്; പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. 97,720 നാമനിര്‍ദ്ദേശ പത്രികകളാണ് ഇന്നലെവരെ ലഭിച്ചത്. ഇതില്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും, മുനിസിപ്പാലിറ്റികളിലേക്ക് 9,865 എണ്ണവും, ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ഇന്നലെവരെ ലഭിച്ചത്. മലപ്പുറം ജില്ലയില്‍ 13, 229 പേരാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. 2270 എണ്ണം ഉള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ് നാമനിര്‍ദ്ദേശപത്രിക സമര്പ്പിച്ചായിട്ടുള്ളത്
No comments