Breaking News

കുന്നുംകൈയിൽ പുഴയിൽ മുങ്ങിത്താണ കുട്ടിയുടെ ജീവൻ രക്ഷിച്ച ടിപ്പർലോറി ഡ്രൈവർക്ക് മോട്ടോർവാഹന വകുപ്പിന്റെ ആദരം.


വെള്ളരിക്കുണ്ട് : കുന്നുംകൈ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച ടിപ്പർ ലോറി ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പൊന്നാട അണിയിച്‌ ആദരിച്ചു.


കുന്നുംകൈ ചെമ്പൻ കുന്ന് സ്വദേശിയും ടിപ്പർ ലോറി ഡ്രൈവറുമായ സി. രാജേഷിനെയാണ്   വെള്ളരിക്കുണ്ട് സബ്ബ് ആർ. ടി. ഒ. ഓഫീസിലെ മോട്ടോർ വൈഹിൽ ഇപെക്റ്റർ എം. വി. വിജയൻ അസി. മോട്ടോർ വൈഹിൽ ഇൻസ്പെക്റ്റർ കെ. ദിനേശൻ. ഡ്രൈവർ വിശ്വനാഥൻ എന്നിവർ ചേർന്ന്  പൊന്നാട അണിയിച്ചു ആദരിച്ചത്.. 

കുന്നുംകൈ ടൗണിൽ കോവിഡ് പ്രോട്ടോകോൾ  പാലിച്ചു  നടന്ന ലളിതമായ ചടങ്ങിൽ മോട്ടോർ വൈഹിൽ ഇപെക്റ്റർ എം.വി. വിജയൻ ടിപ്പർ ലോറി ഡ്രൈവറായ രാജേഷിനെ പൊന്നാട അണിയിച്ചു 

പുഴയിൽ അപകടത്തിൽ പ്പെട്ട വിദ്യാർത്ഥിയെ രക്ഷിക്കുവാൻ ടിപ്പർ ലോറി ഡ്രൈവറായ രാജേഷ് കാണിച്ച മനോ ധൈര്യം മറ്റുള്ള മുഴുവൻ ഡ്രൈവർമാർക്കും പ്രചോദനമാകട്ടെ എന്നും റോഡപകടങ്ങളിൽ പെടുന്നവരെയും രക്ഷിക്കുവാൻ ഡ്രൈവർ മാർ രംഗത്ത്‌ വരണമെന്നും എംവിഐ എം.വി.  വിജയൻ പറഞ്ഞു

No comments