Breaking News

ഡി.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ വരക്കാട് നടന്നു


വെള്ളരിക്കുണ്ട്: മുന്നണി ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങളും, മലയോരത്ത് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ചിറ്റാരിക്കാൽ , കള്ളാർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും, മലയോര പഞ്ചായത്തുകളിലെയും എൽഡിഎഫിന്റെയും , എൽഡിഎഫ് പിന്തുണയുള്ള സ്ഥാനാർഥികളുടെയും ചരിത്ര വിജയത്തിന് കാരണമാകുമെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ.പി സതീഷ്ചന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കൽ ഡിവിഷൻ എൽഡിഎഫ് പിന്തുണയ്ക്കുന്ന ഡിഡിഎഫ് സ്ഥാനാർഥി അഡ്വ.പി വേണുഗോപാലിന്റെ തെരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരക്കാട് സഹകരണ ബാങ്ക് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയിംസ് പന്തമ്മാക്കൽ അധ്യക്ഷനായി. കേരളകോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് കുര്യാക്കോസ്, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം സാബു അബ്രഹാം, കേരളകോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയി മൈക്കിൾ,സിപിഐഎം ജില്ലാ കമ്മറ്റിയംഗം പി ആർ ചാക്കോ, എം കുമാരൻ, ജോസ് പതാലിൽ, സ്ഥാനാർഥി അഡ്വ.പി വേണുഗോപാൽ എന്നിവർ സംസാരിച്ചു. എ അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു.

No comments