Breaking News

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു വൈദികനുമുണ്ട്


എറണാകുളം ജില്ലയിലാണ് വൈദികന്‍ ഇടവകയെ മാത്രമല്ല നാടിനെ തന്നെ നന്നാക്കാൻ ഇറങ്ങുന്നത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അച്ചന്റെ രാഷ്ട്രീയ അങ്കം.

എറണാകുളം ജില്ലയിലെ രായമംഗലത്ത് ഫാദര്‍ മാത്യൂസ് കണ്ടോത്രക്കലാണ് തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങുന്നത്. കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ ഈ വൈദികൻ. രായമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് വൈദികന്‍ ജനവിധി തേടുന്നത്. രായമംഗലം എല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ചാപ്പലിലെ പ്രധാന വൈദികനാണ്. സ്‌കൂള്‍ പഠനകാലത്ത് കെഎസ്‌യു പ്രവര്‍ത്തകനായാണ് അച്ചൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് എങ്കിലും ഇപ്പോള്‍ അച്ചൻ ഇടതുമുന്നണിക്കൊപ്പമാണ് @malayoram flash

No comments