കാഞ്ഞങ്ങാട് നഗരസഭ യു.ഡി.എഫ് തിരിച്ചു പിടിക്കും: രാജ്മോഹൻ ഉണ്ണിത്താൻ
കാഞ്ഞങ്ങാട്:കഴിഞ്ഞ തവണ ദൗർഭാഗ്യവശാൽ നഷ്ടപ്പെട്ട കാഞ്ഞങ്ങാട് നഗരസഭ യു.ഡി.എഫിന്റെ കൈകളിലേക്ക് തിരിച്ചെത്തുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു.നഗരസഭ ആറങ്ങാടി- നിലാങ്കാര പതിനെട്ടാം വാർഡിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.അസീന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഗരസഭയിലെ വാർഡുകളുടെ വികസനത്തിനും,ജനങ്ങളുടെ ക്ഷേമത്തിനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ തെരെഞ്ഞെടുത്ത് നഗര ഭരണം തിരിച്ചു പിടിക്കണമെന്നും പ്രവർത്തകരോട് ഉണ്ണിത്താൻ ആഹ്വാനം ചെയ്തു.ടി.റംസാൻ ഹാജി അദ്ധ്യക്ഷം വഹിച്ചു.
യോഗത്തിൽ വെച്ച് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ആദ്യ ഗഡു അബുദുൾ ഷൂക്കൂർ ഹാജിയിൽ നിന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി. സ്വീകരിച്ചു.
യു.ഡി.എഫ്.നേതാക്കളായ കെ.മുഹമ്മദ് കുഞ്ഞി,ഡി.വി.ബാലകൃഷ്ണൻ,എം.പി.ജാഫർ,കെ.പി. ബാലകൃഷ്ണൻ,ബഷീർ ആറങ്ങാടി,വി.ഗോപി,സി.കെ.റഹ്മ്ത്തുല്ല,പി.കെ.രഞ്ജിനി,പി.സുമതി,ആബിദ് ആറങ്ങാടി,ഇ.കെ.കെ. പടന്നക്കാട്, എം.കെ.ലത്തീഫ്, എം. സൈനുദ്ദീൻ,ഇ.കെ. അബ്ദുൾ റഹിമാൻ,റമീസ് ആറങ്ങാടി,പി.വി.അസ്സി, സി.എച്ച്.സഹീർ,എം.നാസർ, എം.ഇർഷാദ്, സ്ഥാനാർത്ഥി ടി.അസീസ് തുടങ്ങിയവർ സംസാരിച്ചു.
സി.എച്ച്.ഹമീദ് ഹാജി സ്വാഗതവും, എം.ബഷീർ നന്ദിയും പറഞ്ഞു.
No comments