Breaking News

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സ്ഥാപക ദിനം ആചരിച്ചു

 


കാഞ്ഞങ്ങാട്: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ  നാലാം വാർഷികം കാഞ്ഞങ്ങാട് പുതിയ ബസ്റ്റാൻഡ്  പരിസരത്ത് വെച്ച്  സമുചിതമായി ആഘോഷിച്ചു. പതാക ഉയർത്തൽ  ജില്ലാ പ്രസിഡൻറ് രാഗേഷ് കൂട്ടപ്പുന്ന നിർവ്വഹിച്ചു. സംഘടനയുടെ സ്ഥാപക പ്രസിഡൻറ് സന്തോഷ് മാളിയേക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ മടുപ്പിൽ, സുധീഷ് ചെമ്മട്ടംവയൽ  എന്നിവർ ആശംസകൾ അർപ്പിച്ചു, ജില്ലാ സെക്രട്ടറി സുനിൽ ബങ്കളം നന്ദി പ്രസംഗം നന്ദി രേഖപ്പെടുത്തി.


1) തദ്ദേശഭരണ സ്ഥാപനങ്ങളെല്ലാം വര്‍ഷത്തിലൊരിക്കല്‍ ഭിന്നശേഷി ഗ്രാമ/വാര്‍ഡ് സഭകള്‍ സംഘടിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലയിടത്തും അതു കൃത്യമായി നടക്കുന്നില്ല. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അതു സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല.ഭിന്നശേഷി ഗ്രാമ/വാര്‍ഡ് സഭകള്‍ സംഘടിപ്പിക്കുമ്പോള്‍ അതിനെ കുറിച്ച് ബന്ധപ്പെട്ട പ്രദേശത്തെ എല്ലാ ഭിന്നശേഷിക്കാരേയും മുന്‍കൂട്ടി അറിയിക്കുകയും ഭിന്നശേഷി സൗഹൃദമായ ഒരിടത്തു വെച്ചു മാത്രം ഭിന്നശേഷി ഗ്രാമ/വാര്‍ഡ് സഭകള്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് ഉപയുക്തമാകും വിധം എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും അതിന്റെ പരിധിയില്‍ താമസിക്കുന്ന എല്ലാ ഭിന്നശേഷിക്കാരുടേയും വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണം.



2) എല്ലാ തലങ്ങളിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന കമ്മിറ്റികളില്‍ ഭിന്നശേഷിക്കരെ ഉൾപ്പെടുത്തുക. ഇതിൽ വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുക,


3) എല്ലാ വര്‍ഷവും തദ്ദേശഭരണ സ്ഥാപനങ്ങള്‍  നടത്തുന്ന ഭിന്നശേഷി ഗ്രാമ/ വാര്‍ഡ് സഭകളിൽ നിന്ന് എല്ലാ ഭിന്നശേഷി വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതിനായി ഏതാനും പേരെ ജനാധിപത്യ രീതിയിൽ അന്നേ മീറ്റിങ്ങിൽ നിന്ന് തിരഞ്ഞെടുക്കണം.  ഈ പ്രതിനിധികളെ ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളിലും ഫണ്ട് വിനിയോഗ കമ്മറ്റികളിലും ഉൾപ്പെടുത്തണം. ഭിന്നശേഷിക്കാരുടെ വിഷയങ്ങളില്‍ ഇവരുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും മുഖ്യ പരിഗണന നൽകണം. ഇവരുടെ പ്രവർത്തനങ്ങൾക്കായി ഒരു അലവൻസ് മാസം തോറും നീക്കിവെക്കേണ്ടതുമാണ്.

മൂന്ന് മാസം കൂടുമ്പോഴെങ്കിലും പഞ്ചായത്തുകളും മുൻസിപാലിറ്റികളും കോർപ്പറേഷനുകളും ഭിന്നശേഷി മീറ്റിങ്ങ് നടത്തേണ്ടതും പ്രവർത്തനങ്ങൾ വിശകലനം ചെയ്യേണ്ടതുമാണ്.  



*വിദ്യാഭ്യാസത്തിന്റെ കുറവും ശാരീരികപരിമിതികളും മൂലം ജീവസന്ധാരണത്തിനും ചികിത്സ അടക്കമുള്ള ഒഴിവാക്കാനാകാത്ത ആവശ്യങ്ങള്‍ക്കും മാര്‍ഗമില്ലാത്തവരാണ്  ഭിന്നശേഷിക്കാരില്‍ ഭൂരിപക്ഷവും. അതിനാല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സാമ്പത്തിക പന്തുണയ്ക്കായി അത്യാവശ്യമായ നടപടികള്‍ വേണം. അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കണം.


1) ഭിന്നശേഷിക്കാരുടെ ക്ഷേമ പെൻഷൻ  വർദ്ധിപ്പിക്കുക 

സാമൂഹ്യ സുരക്ഷ പെൻഷൻ വിഭാഗത്തിൽ നിന്ന് ഭിന്നശേഷി വിഭാഗത്തെ മാറ്റി 

ഭിന്നശേഷി വിഭാഗത്തിന് മാത്രമായി പ്രത്യേക പെൻഷൻ വിഭാഗം മാക്കുക ശാരീരിക പരിമിതിയുളള ഈ വിഭാഗത്തിന് പെൻഷൻ വർദ്ധനവ് വരുത്തുക 


2)കൂടുതൽ ശാരീരിക പരിമിതിയുളള ഭിന്നശേഷിക്കാരെ പരിചരിക്കുന്ന ആശ്വാസ കിരണം തുക വർധിപ്പിക്കുക അവരുടെ ആശ്വാസ തുക കുടിശ്ശിക വരാതെ അത് മുന്നോട്ട് കൊണ്ട് പോകുക


3)ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിലിന് പലിശരഹിത വായ്പ അനുവദിക്കുക


4) ഭിന്നശേഷിക്കാർക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുക


5) ക്ഷേമ പെൻഷനുകൾക്ക് പുതിയ മാനദണ്ഡങ്ങൾ ഇപ്പോള്‍  നിലവിൽ വന്നിട്ടുണ്ട്

ഈ മാനദണ്ഡങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കുക.



* ഭിന്നശേഷിക്കാരുടെ തൊഴില്‍, വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിന് കൂടുതല്‍ പരിഗണന ലഭിക്കണം. 


1) ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉള്ള സ്കോളർഷിപ്പ് എം ആർ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്  പുതിയ ഉത്തരവ് പ്രകാരം 28500  രൂപയാണ്. സ്പൈനല്‍ കോഡ് ഇഞ്ച്വറി , പോളിയോ, മസകൂലർ ഡിസ്ട്രോഫി എന്നീ ഗുരുതരമായ അംഗവൈകല്യം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് അതിലും വളരെ കുറഞ്ഞ തുകയാണ് സ്കോളര്‍ഷിപ്പായി ലഭിക്കുന്നത്.

വളരെ കൂടുതല്‍ ശാരീരിക പരിമിതിയുളള ഈ വിഭാഗങ്ങളേയും എം ആർ വിഭാഗത്തിൽപ്പെടുത്തി അവർക്കും ഈ സ്കോളർഷിപ്പ് തുകയും  മറ്റെല്ലാ ആനുകൂല്യങ്ങളും നൽകുക.



2) സർക്കാർ നിയമനങ്ങളിൽ അർഹമായ പ്രാതിനിധ്യം ഭിന്നശേഷിക്കാർക്ക് നൽകുക.

 സർക്കാർ തസ്തികകളിൽ ഭിന്നശേഷിക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള സംവരണം പി എസ് സി വഴി നടപ്പിലാക്കുമ്പോൾ അതിന്റെ നടത്തിപ്പിലെ പലവിധ പോരായ്മകൾ മൂലം ഭിന്നശേഷിക്കാർക്ക് നിയമം ഉറപ്പു നൽകിയിട്ടുള്ള പ്രാതിനിധ്യം ലഭിക്കാതെ വരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുക


3) ഭിന്നശേഷിക്കാരുടെ മക്കൾ അവരുടെ ക്ലേശപൂർണ്ണമായ ജീവിതസാഹചര്യങ്ങളാൽ ഉന്നതവിദ്യാഭ്യാസരംഗത്തു  താഴോട്ടു പോകാതിരിക്കാനായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ളതു പോലെതന്നെ 5 % സംവരണം ഭിന്നശേഷിക്കാരുടെ മക്കൾക്കും നൽകണം. അതുപോലെ വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകണം. 


4) പി.എസ്‌.സി  യിൽ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി സംശയ നിവാരണത്തിനും പിഎസ് സി നിയമനം സംബന്ധിച്ച നിയമവശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഒരു സെൽ / നോഡൽ ഓഫീസർ ഉണ്ടാകണം.


5) ഭിന്നശേഷിക്കാർക്ക്  സംവരണം നല്‍കുമ്പോള്‍ ഈ വിഭാഗത്തിൽ വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകുക.



* സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരുന്നതിന് ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം സഞ്ചാരസ്വാതന്ത്ര്യവും ആക്സസബിലിറ്റിലും സുപ്രധാനമാണ്. അക്കാര്യത്തില്‍ അത്യാവശ്യം പരിഗണിക്കേണ്ട കാര്യങ്ങള്‍ 


 

1)ഭിന്നശേഷിക്കാരായവരില്‍ പലരുടേയും വീടുകളിലേക്ക് ഉള്ള വഴി പലപ്പോഴും ഒറ്റയടിക്ക്പ്പാതകളും തീരെ സഞ്ചാരയോഗ്യമല്ലാത്തതുമാണ്. അവരുടെ പ്രത്യേകിച്ച് വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ  വീടുകളിലേക്ക് ഉള്ള വഴികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ അത്യാവശ്യമാണ്. വേണ്ട ഇടപെടലുകൾ നടത്തി അവർക്ക് സഞ്ചരിക്കാൻ യോഗ്യമായ വഴിസൗകര്യം ഒരുക്കണം.


2)മുച്ചക്ര സ്കൂട്ടർ ഓടിക്കുന്ന പറ്റാത്ത തിരെ ശാരീരിക പരിമിതിയുളള ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ നൽകുക


3) യാത്ര ചെയ്യുന്ന സ്ത്രീകൾക്കു വേണ്ടി നിർമ്മിക്കാൻ തീരുമാനിച്ചിട്ടുളള ഷീ ലോഡ്ജ് മാതൃകയിൽ യാത്ര ചെയ്യുന്ന ഭിന്നശേഷിയുള്ളവർക്കു വേണ്ടിയും ഭിന്നശേഷി സൗഹൃദമായ വിശ്രമ കേന്ദ്രങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരുക്കിൽ ഒരുക്കുക



*  ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക പരിഗണന വേണം


1) സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് വരുന്ന ശാരീരിക പരിമിതിയുളള ഭിന്നശേഷിക്കാർക്ക് പേ വാർഡ് അനുവദിക്കുക/

പേ വാർഡിന് ഇളവ് അനുവദിക്കുക


2) എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും  ഭിന്നശേഷികാർക്കായി മൊബൈൽ ഹോസ്പിറ്റൽ സൗകര്യം നടപ്പിലാക്കണം



* ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പല സാമൂഹ്യക്ഷേമ പദ്ധതികളുടേയും നേട്ടം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി സ്വീകരിക്കേണ്ട ചില നടപടികള്‍.


1ഭിന്നശേഷിക്കാർ ഉള്ള റേഷൻ കാർഡ് ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തുക


2) ലൈഫ് ഭവന പദ്ധതിയിൽ ഭിന്നശേഷിക്കാരെ  മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തുക .

റേഷൻ കാർഡ് ഇല്ലാത്ത ഭിന്നശേഷിക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തുക


3) APL BPL വ്യത്യാസം നോക്കാതെ ശാരീരിക പരിമിതിയുളള ഭിന്നശേഷിക്കാർക്ക് സൗജന്യ റേഷൻ അനുവദിക്കുക


4) സർക്കാർ ഇതര പൊതു കാര്യങ്ങൾക്കും ചികിത്സ സഹായത്തിനും , സാമ്പത്തിക സഹായത്തിനും സ്വയം തൊഴിലിനും അപേക്ഷയ്ക്ക് ഭിന്നശേഷി ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ്  ഇവ മാത്രം രേഖയായി സ്വീകരിക്കണം വീണ്ടും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജർ ആക്കണം എന്ന് നിബന്ധനകൾ ഒഴിവാക്കുക


5) എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും  പകൽവീട് പോലെ ഭിന്നശേഷികാർക്കായി സ്വന്തമായി ഒരിടം 'ഭിന്നശേഷിസദനം' തുഠങ്ങണം. ഇവിടെ ഒന്നിച്ചു കൂടുന്നതിനും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും മാനസികവും ആരോഗ്യ പരവുമായ ആശയ വിനിമയത്തിലൂടെ ജീവതത്തിന് കൂടുതൽ പ്രതീക്ഷയും ഉയർച്ചയും വളർത്താൻ കഴിയും. ഈ ഭിന്നശേഷി സദനത്തിൽ ലൈബ്രറി ഉണ്ടായിരിക്കുകയും കലാസാംസ്കാരിക മേളകൾ സംഘടിപ്പിക്കുകയും ആരോഗ്യ പ്രവർത്തകരുടെ ഭിന്നശേഷി വികസനോന്‍ മുഖമായ സെമിനാറുകൾ നടത്തുകയും വേണം.

സർഗാത്മകമായ പല ആശയങ്ങളും രൂപീകരിക്കാൻ ഈ ഭിന്നശേഷിസദനം കാരണമാകും. 


* കലാകായിക രംഗത്ത് ഉള്ള ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുക 



 1 കലാ കായിക രംഗത്ത് ഉള്ള ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശീലനം നൽകുക 


2 കല കായിക രംഗത്ത് ഉള്ള  ഭിന്നശേഷിയുള്ള  താരങ്ങൾക്ക് സാമ്പത്തിക അലവൻസ് നൽകുക 


3 കലാ കായിക ഉപകരണങ്ങൾ സൗജന്യമായി നൽകുക

No comments