കാസർകോട് ജില്ല വൈദ്യുതി രംഗത്തും കുതിക്കുന്നു. കെഎസ്ഇബിയുടെ സംയുക്തസംരംഭമായ പൈവളിഗെ സോളാര്‍ വൈദ്യുതി പാര്‍ക്ക് തയ്യാറായി
കാസർകോട് ജില്ല വൈദ്യുതി രംഗത്തും കുതിക്കുന്നു. കെഎസ്ഇബിയുടെ സംയുക്തസംരംഭമായ പൈവളിഗെ സോളാര്‍ വൈദ്യുതി പാര്‍ക്ക് തയ്യാറായി 50 മെഗാവാട്ട് ശേഷിയുള്ള പാര്‍ക്ക് ഡിസംബറില്‍ കമീഷന്‍ ചെയ്യും. പൈവളിഗെയില്‍ 250 ഏക്കര്‍ ഭൂമിയിലാണ് പാര്‍ക്ക്. 265 കോടി രൂപ ചെലവിട്ടുള്ള പാര്‍ക്കില്‍ 400 വാട്ട് ഉലപാദന ശേഷിയുള്ള പുത്തന്‍ പാനലുകളാണ് ഘടിപ്പിച്ചിച്ചിട്ടുള്ളത്. മറ്റുളളവയേക്കാളും 25 ശതമാനം യൂണിറ്റ് അധികം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇതിലൂടെ കഴിയും. 33 കെവി ലൈനില്‍ കുബനൂര്‍ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കും. സ്വീഡനില്‍ നിന്നിറക്കുമതി ചെയ്ത പ്രത്യേകം പൊതിഞ്ഞ ലൈന്‍ കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്ടാറ്റാ പവറിനാണ് പാര്‍ക്കിന്റെ നിര്‍മാണ ചുമതല. 93 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായി. ഹൈഡ്രോ ഇലക്ട്രിക്ക് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ചെലവ് നിര്‍വഹിച്ചത്.
അമ്പലത്തറയില്‍
50 മെഗാവാട്ട്
സംസ്ഥാനത്ത്പ്രധാനമായും കാസര്‍കോട് ജില്ലയിലാണ് സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അമ്പലത്തറയിലെ 50 മെഗാവാട്ട് പാര്‍ക്ക് നേരത്തെ കമീഷന്‍ ചെയ്തു. 250 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി. 300 വാട്ട് ഉല്‍പാദനശേഷിയുള്ള പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 325 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം നടത്തിയത്. ഇന്ത്യന്‍ റിന്യൂവബിള്‍ ഡെവലപ്മെന്റ് ഏജന്‍സി മുഖേനയാണ് ഫണ്ട് ലഭിച്ചത്. 220 കെവി സബ്സ്റ്റേഷന്‍ വഴിയാണ് കെഎസ്ഇബി ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ചീമേനിയില്‍ 475 ഏക്കര്‍ ഭൂമിയില്‍ 100 മെഗാവാട്ട് സോളാര്‍ പാര്‍ക്കാണ് അടുത്ത ലക്ഷ്യം. ജില്ലയില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് സാധ്യമായാല്‍ ഗ്രീന്‍ കോറിഡോര്‍ പദ്ധതിയില്‍ കോടികളുടെ ആനുകൂല്യം സംസ്ഥാനത്തിന് ലഭിക്കും.
കെഎസ്ഇബിയും സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയാണ് സോളാര്‍ പാര്‍ക്കിന്റെ നോഡല്‍ ഏജന്‍സി. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യമൊരുക്കി സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കും. 30 ശതമാനം സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കും. 2019-- 20 വര്‍ഷം മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്റെ നാല് ശതമാനം സൗരോര്‍ജത്തില്‍ നിന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്
No comments