Breaking News

കുമ്പള ബന്തിയോട് വെടിവെപ്പ്; കുപ്രസിദ്ധ ക്രിമിനൽ സമദാനി ഉളിയത്തടുക്ക അറസ്റ്റിൽ


ബന്തിയോട് അട്ക്ക എന്ന സ്ഥലത്തു നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റിൽ. കുപ്രസിദ്ധ ക്രിമിനൽ സമദാനി(28) ഉളിയത്തടുക്കയെയാണ് കാസറഗോഡ് DYSP പി. ബാലകൃഷ്ണൻ  നായർ കുമ്പള സി.ഐ പ്രമോദ്, സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണൻ, നാരായണൻ, പോലീസുകാരായ രാജേഷ്. ഓസ്റ്റിൻ, ഷനീഷ്  എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  ഇയാൾക്ക് കാസറഗോഡ്, വിദ്യാനഗർ കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പോലീസ് സ്റ്റേഷനുകളിലായി എട്ടിലധികം കേസുകൾ നിലവിൽ ഉണ്ട്.

 വധശ്രമം തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, കഞ്ചാവ് എന്നി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.   കഴിഞ്ഞ ദിവസം ഇയാളെ  പിടികൂടാനുള്ള ശ്രമത്തിനിടയിൽ പോലീസ് വാഹനത്തിനു നേരെ  വണ്ടി ഇടിച്ചു കയറ്റി ഇയാൾ രക്ഷപ്പെട്ടിരുന്നു . ബാക്കിയുള്ള പ്രതികൾക്കു വേണ്ടി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ  ഉർജിതമായ തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്.

No comments