ആര്യതീർത്ഥയുടെ ചികിത്സാ ധനസമാഹരണം ; കാരുണ്യ സംഗീതയാത്ര കാഞ്ഞങ്ങാട് നിന്നും പ്രയാണം തുടങ്ങി
രാജപുരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ ഇരിയയിൽ വാടകയ്ക്ക് താമസിക്കുന്ന പ്രാന്തർകാവ് സ്വദേശി നാരായണൻ-സുജാത ദമ്പതികളുടെ മകൾ ഒമ്പതു വയസുകാരി ആര്യതീർത്ഥ കരൾ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കൊച്ചി അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.
പത്തു ദിവസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് കാഞ്ഞങ്ങാട് സ്വകാര്യപത്രിയിൽ പ്രവേശിച്ചിരുന്നു.
പരിശോധനയിൽ നില ഗുരുതമായ മംഗലാപുരം ആശുപത്രിയിൽ മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കരളിന് തകരാർ കണ്ടെത്തിയത്.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടി അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ജീവൻ നില നിർത്താൻ പത്ത് ദിവസത്തിനകം ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
കരൾ മാറ്റി വെക്കുന്നതിനായി 20 ലക്ഷം രൂപയാണ്ചിലവ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നനാരായണന്റെ കുടുംബത്തിന് ഇത് താങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്.കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.നാടും നാട്ടുകാരും ഒട്ടേറെ സംഘടനകളും ഈ കുടുംബത്തെ സഹായിക്കാൻ കൈകോർക്കുകയാണ്.
ആര്യമോളുടെ ചികിത്സാ ധനസമാഹരണത്തിനായി കോടോത്ത് പണിക്കൊട്ടിലങ്കാൽ ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുള്ള ദേവഗീതം ചാരിറ്റബിൾ ട്രസ്റ്റ് ഓർക്കസ്ട്ര കാരുണ്യ സംഗീതയാത്ര കാഞ്ഞങ്ങാട് നിന്നും ആരംഭിച്ചു.
ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡണ്ട് ഇ.വി ജയകൃഷ്ണൻ മുഖ്യാഥിതിയായി. അശോകൻ കോടോത്ത് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്ടെ നമ്മള് കൂട്ടായ്മ പ്രതിനിധി സി.പി ശുഭ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സി.സി ലൈറ്റ് ആൻ്റ് സൗണ്ട്, സെൻ്റ് മേരീസ് ഇൻഡസ്ട്രീസ്, ആശിർവാദ് പിക്കപ്പ് സർവ്വീസ്, ആര്യതീർത്ഥ ചികിത്സാ സഹായ കമ്മറ്റി, ദുർഗ്ഗ ലൈറ്റ് ആൻ്റ് സൗണ്ട്, നമ്മള് സൗഹൃദ കൂട്ടായ്മ കാഞ്ഞങ്ങാട്, ശശിധരൻ കോടോത്ത്(മാനേജർ പനത്തടി സർവ്വീസ് സഹകരണ ബാങ്ക്) എന്നിവരുടെ സഹകരണത്തോടെയാണ് കാരുണ്യ യാത്ര നടത്തുന്നത്.
കാഞ്ഞങ്ങാട്ടെ പരിപാടിക്ക് ശേഷം വിവിധ കേന്ദ്രങ്ങളിൽ സംഗീത പരിപാടി അവതരിപ്പിച്ച ശേഷം വൈകുന്നേരം പാണത്തൂരിൽ സമാപിക്കും. ഫ്ലവേഴ്സ് ടിവി ഫെയിം രതീഷ് കണ്ടടുക്കം വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എസ്.ഐ രവീന്ദ്രൻ കൊട്ടോടി, ദേവഗീതം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രൻ കൊട്ടോടി. ക്രൈംബ്രാഞ്ച് എസ് ഐ പ്രദീപ് തൃക്കരിപ്പൂർ, പ്രഭാകരൻ കാട്ടുകുളങ്ങര, മാരീസ് വെള്ളരിക്കുണ്ട്, അശോക് കുമാർ കോടോം തുടങ്ങിയവരും സംഗീതയാത്രയിൽ അണിനിരക്കും. ഇവരോടൊപ്പം ചികിത്സാ സഹായ കമ്മറ്റി അംഗങ്ങളും സംബന്ധിക്കും.
കുട്ടിയുടെ അച്ഛൻ നാരായണൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Corporation Bank
A/c No. 520101029820525
IFSC Code:CORPO001222
A/c Holder: Narayanan KK
Kottavalapil, Prantharkavu, kolichal
Google Pay Number:9526356631

No comments