പിന്നോക്ക സംവരണ അട്ടിമറിക്കെതിരെ അഖില കേരള യാദവ സഭ കാസറഗോഡ് ജില്ലാ കലക്ടറേറ്റ് പടിക്കൽ സത്യാഗ്രഹം സംഘടിപ്പിച്ചു
പിന്നോക്ക സംവരണ അട്ടിമറിക്കെതിരെ അഖില കേരള യാദവ സഭയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ജില്ലാ കലക്ടററ്റ് പടിക്കൽ നടക്കുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ കലക്ടറേറ്റ് പടിക്കൽ സത്യാഗ്രഹം സംഘടി പ്പിച്ചു. കോ വിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടന്ന സത്യാഗ്രഹ സമരം ഓൾ ഇന്ത്യാ യാദവ മഹാ സഭ സിക്രട്ടറി അഡ്വ.എം. രമേഷ് യാദവ് ഉൽഘാടനം ചെയ്തു. യാദവ സഭ സംസ്ഥാന പ്രസിഡന്റ് വയലപ്രം നാരായണൻ അധ്യക്ഷത വഹിച്ചു. യാദവ സഭ കാസറഗോഡ് ജില്ലാ പ്രസിഡന്റ് കെ.എം. ദാമോദരൻ, ജില്ലാ സിക്രട്ടറി ബാബു മാണിയൂർ, ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് ബാബു കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
No comments