ബിജെപി നേതാവ് ഖുശ്ബുവിന്റെ വാഹനം അപകടത്തിൽപ്പെട്ടു
ചെന്നൈ : ബിജെപി നേതാവും തെന്നിന്ത്യൻ ചലച്ചിത്ര നടിയുമായ ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു. മേൽമാവത്തൂരിൽ വെച്ചായിരുന്നു സംഭവം. താൻ സുരക്ഷിതയാണെന്ന് ഖുശ്ബു അറിയിച്ചു.
ഗൂഡല്ലൂരിലെ വേൽ യാത്രയിലേക്ക് പങ്കെടുക്കാനായി പോകുന്നതിനിടെയായിരുന്നു കാർ അപകടത്തിൽപ്പെട്ട്. പുറകെ വരികയായിരുന്ന ട്രക്ക് ഖുശ്ബുവിന്റെ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാർ ഭാഗീകമായി തകർന്നു.
അപകട ശേഷം താൻ സുരക്ഷിതയാണെന്ന് അറിയിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തു. വേൽമുരുകന്റെ അനുഗ്രഹമാണ് തങ്ങളെ രക്ഷിച്ചതെന്നും ഖശ്ബു കൂട്ടിച്ചേർത്തു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
No comments