ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം അദ്ദേഹം ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ് അവിടേക്ക് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു ആദ്യം വിജിലന്‍സ് നീക്കം. എന്നാല്‍ വിജിലന്‍സ് നീക്കത്തെ കുറിച്ച് വിവരം ലഭിച്ച ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രി ആശുപത്രിയില്‍ ചികിത്സ നേടുകയായിരുന്നു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ഇന്ന് രാവിലെ 8.30ഓടെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. അന്വേഷണസംഘം എത്തിയപ്പോള്‍ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വനിത പൊലീസ് എത്തിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്റെ വീടിനുള്ളില്‍ കടന്ന് പരിശോധന നടത്തി. തുടർന്ന് ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം ആശുപത്രിയിലെത്തി ഡോക്ടർമാരുമായി രോഗവിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
No comments