Breaking News

വെസ്റ്റ്എളേരിയിലെ ഈ മാതൃകാദമ്പതിമാർ പറയും, മലയോരത്തിന്റെ  ഗതിമാറ്റിയ തെരഞ്ഞെടുപ്പ്  കഥ



വെള്ളരിക്കുണ്ട്:ഒരംഗത്തിന്റെ ബലത്തിൽ പഞ്ചായത്ത‌് ഭരണം അട്ടിമറിച്ചതിന്റെയും 16 വർഷത്തിനുശേഷം സിപിഐഎം വെസ‌്റ്റ‌് എളേരി പഞ്ചായത്ത‌ിൽ അധികാരം നേടിയതിന്റെയും കഥയുമായി എഴുപത‌് പിന്നിട്ട ദമ്പതിമാർ. ബളാൽ പഞ്ചായത്ത‌് ഭരണസമതിയിൽ കേരളാകോൺഗ്രസ‌് മാണിഗ്രൂപ്പിന്റെ നേതാവ‌് മാലോത്തെ പി വി മൈക്കിളിനെ ‌ പ്രസിഡന്റാക്കാൻ ഏക പഞ്ചായത്തംഗത്തെ ഉപയോഗിച്ച‌് സിപിഐഎം നടത്തിയ രാഷ‌്ട്രീയനീക്കത്തിന്റെ വിജയം ഉൾപ്പെടെ തെരഞ്ഞെടുപ്പ‌് കഥകൾ ഒട്ടേറെയുണ്ട‌് ഇവരുടെ സമൃതിപഥത്തിൽ.

1979ലെ തെരഞ്ഞെടുപ്പിൽ വെസ‌്റ്റ‌് എളേരി പഞ്ചായത്തിലെ ആറാം വാർഡിൽനിന്ന‌് ജയിച്ച സിപിഐഎം നേതാവ‌് സി.കെ നാരായണനും ബളാലിലെ ചുള്ളി വനിതാ സംവരണ വാർഡിൽനിന്ന‌് വിജയിച്ച മഹിളാ പ്രവർത്തക പാർവതിഭായിയുമാണ‌് ഈ ദമ്പതികൾ. കോൺഗ്രസ്സിന്റെ പ്രതാപകാലത്താണ‌് തെരഞ്ഞെടുപ്പ‌്. സിപിഐ നേതാവ‌് പരപ്പച്ചാലിലെ എൻ.എം മാണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു 16 വർഷം ഭരിച്ചത‌്. ബ‌ളാലിൽ പരേതനായ ബി എം കുഞ്ഞിരാമൻ നായരുടെ നേതൃത്വത്തിലുള്ള‌ ഭരണസമിതിയും. രണ്ടിടത്തെയും ഭരണക്കുത്തക തകർക്കാൻ സിപിഐ എം﹣പിഎസ‌്പി പാർടികൾ യോജിച്ചുനിന്നു. വെസ‌്റ്റ‌് എളേരിയിൽ ഒമ്പതു വാർഡിലും നടന്ന മത്സരത്തിൽ സിപിഐ എം സഖ്യത്തിന‌് അഞ്ചു സീറ്റാണ‌് ലഭിച്ചത‌്. സി കെ നാരായണൻ, കെ പി നാരായണൻ, കെ കുഞ്ഞമ്പു, കെ ജാനകി, പിഎസ‌്പിയിൽ നിന്ന‌് സി എം നൈനാൻ, ഭാസ‌്കരൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു . രാ‌ഷ്ട്രീയകേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി സിപിഐ എം നേതാവ‌് കാനാകുഞ്ഞികൃഷ‌്ണനും പിഎസ‌്പി നേതാവ‌് എൽ കെ അസിനാറും പരാജയപ്പട്ടു. കോൺ്ഗസ‌് സഖ്യത്തിന‌് നാലു സീറ്റു ലഭിച്ചു. കെ കുഞ്ഞമ്പു പ്രസിഡൻ്റും സി.എം നൈനാൻ വൈസ്പ്രസിഡൻ്റുമായ ഭരണസമിതി അധികാരത്തിൽ വന്നു. വാടകക്കെട്ടിടത്തിൽനിന്ന‌് സ്വന്തം കെട്ടിടമായതു ൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക‌് തുടക്കമിടാൻ ഈ ഭരണസമിതിക്കായി. ബളാൽ പഞ്ചായത്തിൽ ജയം കോൺഗ്രസ‌് ആവർത്തിച്ചെങ്കിലും സിപിഐ എം പാനലിൽ ചുള്ളി വനിതാ സംവരണ വാർഡിൽനിന്ന‌് പാർവതിഭായ‌‌ി മാത്രം വിജയിച്ചു. ബളാലിലെ ആദ്യവനിതാമെമ്പറെന്ന ബഹുമതിയും ഇവർക്കായി. 1980ൽ ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചതോടെ മെമ്പർ സ്ഥാനം രാജിവച്ചു. 1981 മെയ‌് 17ന‌് എളേരിയിലെ സിപിഐ എം നേതാവും പഞ്ചായത്തംഗവുമായ സി കെ നാരായണനുമായി നടന്ന ജാതി രഹിത വിവാഹം മറ്റൊരു കൗതുകമായി. കർഷകസംഘം നീലേശ്വരം എരിയാസെക്രട്ടറി, ബള‌ാൽ, ഭീമനടി ലോക്കൽ സെക്രട്ടറി, എളേരി എരിയാകമ്മറ്റിയംഗം, കർഷകത്തൊഴിലാ‌ളിയൂണിയൻ എളേരി എരിയാ സെക്രട്ടറി, പ്രസിഡന്റ‌് എന്നീ നിലകളിൽ പ്രവർത്തിച്ച സി കെ ഇപ്പോൾ മുഴുവൻ സമയ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന‌് ഒഴിവായി. ഭാര്യ പാർവതിഭായ‌് സർവീസിൽനിന്ന‌് വിരമിച്ചു. ചെമ്മട്ടംവയലിനടുത്ത അത്തിക്കോത്താണ‌് താമാസം. ജില്ലാ ആശുപത്രി നേഴ‌്സായ ധന്യയും മാധ്യമപ്രവർത്തക ചിത്രയുമാണ‌് മക്കൾ.

No comments