Breaking News

പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായ് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു


വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനാചരണ ത്തോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ജീവിത ശൈലിയും പ്രമേഹവും, പ്രമേഹ പരിചരണത്തിൽ നേഴ്സുമാരുടെ പങ്ക് വിഷയാസ്പദമാക്കി അഞ്ചു മിനിട്ടിൽ അധികരിക്കാത്തതായിരിക്കണം. മൊബൈൽ  ഫോണിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്താൽ മതിയാകും. സമർപ്പിക്കേണ്ട അവസാന  തീയതി 26/11/20 സാങ്കേതിക കാര്യങ്ങളിൽ മുതിർന്നവരുടെ സഹായം തേടാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 9847278945 എന്ന നമ്പരിൽ വിളിക്കുക. ഒന്നാം സമ്മാനം 2000 രൂപ, രണ്ടാം സമ്മാനം 1000 രൂപ മൂന്നാം സമ്മാനം 750 രൂപ

No comments