Breaking News

കെല്‍ട്രോണില്‍ 102 ഒഴിവ്; നവംബര്‍ 25നകം അപേക്ഷിക്കാം

സംസ്ഥാനസർക്കാർ സ്ഥാപനമായ കെൽട്രോണിൽ 102 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമായിരിക്കും.


മാനേജർ-1, യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്. (ഇ.സി.ഇ./ ഇ.ഇ.ഇ./ ഐ.ടി.). 15 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.


മാനേജർ(എച്ച്.ആർ.)1, യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.എ./ എം.എസ്.ഡബ്ല്യു. (എച്ച്.ആർ. സ്പെഷ്യലൈസേഷൻ). 15 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.


അസിസ്റ്റന്റ് മാനേജർ(പർച്ചേസ്)- 3, യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്., എം.ബി.എ. (ഫിനാൻസ്/മാർക്കറ്റിങ്). 7 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.


സീനിയർ എൻജിനീയർ- 7, യോഗ്യത: 60 ശതമാനം മാർക്കോടെ ഇ.സി.ഇ./ ഇ.ഇ.ഇ./ ഏവിയോണിക്സ് എന്നിവയിൽ ബി.ഇ./ ബി.ടെക്. 4 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.


സീനിയർ ഓഫീസർ (എച്ച്.ആർ.)- 4, യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.എ./ എം.എസ്.ഡബ്ല്യു. (എച്ച്.ആർ. സ്പെഷ്യലൈസേഷൻ). 4 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.


സീനിയർ ഓഫീസർ- 2, യോഗ്യത: 60 ശതമാനം മാർക്കോടെ ഇ.സി.ഇ./ ഇ.ഇ.ഇ/ ഐ.ടി.യിൽ ബി.ടെക്. 4 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.


എൻജിനീയർ-13, യോഗ്യത: 60 ശതമാനം മാർക്കോടെ ഇ.സി.ഇ./ ഇ.ഇ.ഇ./ മെക്ക് ബി.ഇ./ ബി.ടെക്. ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 36 വയസ്സ്.


ഓഫീസർ (ഫിനാൻസ്)- 5, യോഗ്യത: സി.എ./ സി.എം.എ. 4 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.


എൻജിനീയർ/ ഓഫീസർ (സോഫ്റ്റ്വേർ ഡെവലപ്മെന്റ്)-16, യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബി.ഇ./ ബി.ടെക്. അല്ലെങ്കിൽ ഫിസിക്സ്/ മാത്​സ്/ ഇലക്ട്രോണിക്സിൽ ബി.എസ്സി., 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/ സി.എസ്./ അപ്ലൈഡ് ഇലക്ട്രോണിക്സിൽ ബിരുദാനന്തരബിരുദം/ എം.സി.എ. പ്രായപരിധി: 36 വയസ്സ്


എൻജിനീയർ ട്രെയിനി- 50, യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സി.എസ്-ൽ ബി.ഇ./ ബി.ടെക്. അല്ലെങ്കിൽ ഫിസിക്സ്/ മാത്​സ്/ ഇലക്ട്രോണിക്സ് ബി.എസ്സി., ഇലക്ട്രോണിക്സ്/ സി.എസ്./ അപ്ലൈഡ് ഇലക്ട്രോണിക്സിൽ ബിരുദാനന്തരബിരുദം. പ്രായപരിധി: 35 വയസ്സ്.


അപേക്ഷ: www.cmdkerala.net, www.keltron.orgഎന്നീ വെബ്സൈറ്റുകളിൽ വിശദമായ വിവരങ്ങൾ ലഭ്യമാണ്. അവസാന തീയതി: നവംബർ 25.

No comments