Breaking News

ബളാൽ കുഴിങ്ങാട് പട്ടികവർഗ്ഗകോളനിയിൽ കോവിഡ് പടരുന്നു. ഇന്ന് 9 പേർക്ക് കൂടി പോസിറ്റീവായതോടെ ഈ പ്രദേശത്ത് മൊത്തം 36 കോവിഡ് രോഗികൾ


ബളാൽ കല്ലം ചിറയിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധന ക്യാമ്പിൽ 9പർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കുഴി ങ്ങാട് കോളനിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു. വ്യാപനം തടയുന്നതിലേക്കായി പോസിറ്റീവ് ആയ എല്ലാവരേയും ഗുരുവനം ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് മാറ്റി. വാർഡ് 4, 15, കമലപ്ലാവ് ,കല്ലംചിറ, കുഴിങ്ങാട് എന്നി പ്രദേശങ്ങൾ ശനിയാഴ്ച വരെ പൂർണമായി അടച്ചു. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. കല്ലംചിറ ഓട്ടോറിക്ഷ സ്റ്റാൻഡും അടച്ചു. കോളനികളിലേക്കുള്ള വരവ് പോക്കും തടഞ്ഞിട്ടുണ്ട്. ട്രൈബൽ വകുപ്പിൻ്റെ നേതൃത്വത്തിൽ കോളനിയിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. ഇന്നും  നാളെയുമായി കോളനിയിൽ അണു നശീകരണം നടത്തുന്നുണ്ട്. ബളാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി.  പോലീസ് ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മാഷ് ടീം , ട്രൈബൽ പ്രമോട്ടർമാർ ഇങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുഴിങ്ങാട് പട്ടികവർഗ കോളനിയിൽ നിന്നും അടുത്ത ഏഴ് ദിവസത്തേക്ക് ആരോഗ്യ വകുപ്പിൻ്റെ അനുമതിയില്ലാതെ മറ്റ് കോളനികളിൽ പോകാൻ പാടുള്ളതല്ല എന്നും യോഗം അറിയിച്ചു. പ്രദേശത്ത് കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന് എല്ലാവരുടെയും സഹകരണം പഞ്ചായത്ത് സെക്രട്ടറി റാഷിദ് കെ പി അഭ്യർത്ഥിച്ചു.

No comments