Breaking News

പുനംകൃഷിയുടെ ഗതകാല സ്മരണകളുയുർത്തി വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ കൊയ്ത്ത് ഉൽസവം


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കീനാനൂർ കരിന്തളം കൃഷിഭവൻെറ സഹകരണത്തോടെ,  കാരുണ്യ കുടുംബശ്രീ നടത്തിയ മൂന്നു ഏക്കർ കരനെൽകൃഷിയുടെ കൊയ്ത്ത് ഉൽസവം കുടുംബശ്രീ പ്രവർത്തകരുടെയും തൊഴിലാളി കളുടെയും സാന്നിധ്യത്തിൽ കൃഷിഓഫീസർ നിഖിൽ നാരായണൻ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് അംഗം ബാബൂ കോഹീന്നൂർ അദ്ധ്യക്ഷത വഹിച്ചു വെള്ളരിക്കുണ്ട്  ലിറ്റിൽ ഫ്ളവർ ഫോറാന വികാരി വെ. റവ. ഫാ. മാത്യു ഇളംത്തുരുത്തിപടവിൽ അനുഗ്രഹപ്രഭാഷണം നടത്തി.  സെലിൻ ജോസഫ്, ജോസ് പനയ്കാത്തോട്ടം, പി.എം. ബേബി എന്നിവർ ആശംസ അർപ്പിച്ചു. ജെസി ബേബി നന്ദി രേഖപെടുത്തി

No comments