വർഷങ്ങൾ ഏറെയായി കുളത്തുകാട് - കാവുംന്തല ഗോത്ര വിഭാഗങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം അനുവദിക്കുക എന്ന ആവശ്യവുമായി കേരളാ സ്റ്റേറ്റ് പട്ടികജന സമാജം ജനുവരി 11ന് ജില്ലാ കളക്ടർ മുമ്പാകെ അപേക്ഷ സമർപ്പിച്ചിരുന്നു പിന്നീട് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നീണ്ടുപോവുകയും തുടർന്ന് കാസർകോട് ജില്ലയിലെ ഭൂമി പ്രശ്നവും, പട്ടയപ്രശ്നങ്ങളും മറ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തുളുനാടൻ ഭൂസമരം എന്ന പേരിൽ കേരള പട്ടിക ജന സമാജം കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. ആർ. പവിത്രൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്തിരുന്നു. സമരം ഒക്ടോബർ 3ന് കാഞ്ഞങ്ങാട് സബ് കലക്ടർ മുമ്പാകെയുള്ള ചർച്ചയിൽ ഒക്ടോബർ 31നകം കുളത്തുകാട് -കാവുംന്തല ഗോത്ര വിഭാഗങ്ങൾക്ക് പട്ടയം അനുവദിക്കുമെന്ന് ഉടമ്പടിപ്രകാരം നിരാഹാരസമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു, എന്നാൽ ഇതുവരെ പട്ടയ പ്രശ്നത്തിന് ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രഹസനം നടത്തി ആദിവാസി വിഭാഗങ്ങളെ അവഹേളിക്കുകയാണ് ചെയ്തതെന്നും കെ.പി.ജെ.എസ് ആരോപിക്കുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലാ കളക്ടറുടെ ശ്രദ്ധയിലേക്ക് തുടർ സമരവുമായി മുന്നോട്ടുപോകുമെന്ന് കേരള സ്റ്റേറ്റ് പട്ടികജന സമാജം കാസറഗോഡ് ജില്ലാ സെക്രട്ടറി മധു കെ. എം, ജില്ലാ പ്രസിഡന്റ് കുഞ്ഞിരാമൻ കുണ്ടാരം എന്നിവർ അറിയിച്ചു
No comments