Breaking News

ബളാൽ പഞ്ചായത്തിൽ ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർമ്മസേന വീടുകളിൽ എത്തും


വെള്ളരിക്കുണ്ട് :വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ബളാൽ പഞ്ചായത്തിൽ ഹരിത കർമ്മ സേന റെഡി. 

പഞ്ചായത്തിലെ പതിനാറു വാർഡുകളിലും രണ്ട് പേർ അടങ്ങുന്ന സംഘമാണ് പുതു വർഷം മുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ  എത്തുക. 

വീടുകളിൽ നിന്ന് മാസത്തിൽ ഒരു തവണ ശേഖരിക്കുന്നതിന് 50രൂപയും സ്ഥാപങ്ങളിൽ നിന്ന് ശേഖരിക്കുന്നതിന് 100രൂപയും ഫീസ് ഈടാക്കും. അജൈവ മാലിന്യങ്ങൾ കഴുകി ഉണക്കി ഹരിത കർമ്മ സേന അംഗങ്ങൾക്ക് നൽകേണ്ടതാണ്. 

ബളാൽ ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കർമ്മ സേന രൂപീകരിച്ചത്.

സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുന്ന ഹരിത കർമ്മ സേന പ്രവർത്തകർക്ക് പുതിയ ഭരണ സമിതി യോഗം ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും നൽകി. 

ബളാൽ പഞ്ചായത്തിൽ  പുതുതായിരൂപീകരിച്ച ഹരിത കർമ്മ സേന പ്രവർത്തകർക്ക് നൽകിയ മാർഗ്ഗ നിർദ്ദേശ ക്ലാസ് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി. ടി. അബ്ദുൽ കാദർ, പീതാംബരൻ ചേരിപ്പാടി, ജോളി ബേബി എന്നിവർ പ്രസംഗിച്ചു

No comments