Breaking News

കുതിരാനിൽ വാഹനാപകടം; മൂന്ന് മരണം




തൃശൂര്‍ | കുതിരാനില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി അഞ്ച് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം.സ്‌കൂട്ടറില്‍ സഞ്ചരിച്ച രണ്ട് പേരും ഒരു കാര്‍ യാത്രക്കാരനുമാണ് മരിച്ചത്

അപകടത്തില്‍പ്പെട്ട കാറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാളെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്തെടുക്കാനായത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
ബ്രേക്ക് നഷ്ടപ്പെട്ട ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ചുകയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

No comments