Breaking News

യുണിവൈ ജില്ലാതല ഓൺലൈൻ ക്വിസ് മത്സരം സമാപിച്ചു


പെരിയ: കാഞ്ഞിരടുക്കം വൈ.എം.സി.എയുടെ പോഷക സംഘടനയായ യുണി വൈ നടത്തിയ ജില്ലാതല ഓൺലൈൻ ക്വിസ് മത്സരത്തിൽ അബിജ ചീമേനി, അനുഗ്രഹ നീലേശ്വരം, നവീൻ കരിവെള്ളൂർ എന്നിവർ വിജയികളായി. വൈ.എം.സി.എയുടെ മുൻ റീജിയണൽ ചെയർമാൻ പ്രൊഫ. ജോയ് സി ജോർജ്ജ്  ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്‌റ്റർ പ്രൊഫ. ഷിജിത്ത് തോമസ് ഗൂഗിൾ മീറ്റിലൂടെ ക്വിസ് മത്സരം നയിച്ചു. യുണി വൈ പ്രസിഡൻറ് മനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു, വൈ.എം.സി.എ പ്രസിഡൻറ് ടോംസൺ പുത്തൻകാലയിൽ ,വൈ.എം.സി.എ സെക്രട്ടറി ഷോബി പാറേക്കാട്ടിൽ, വൈ.എം.സി.എ മുൻ റീജിയണൽ വൈസ് ചെയർമാൻ തോമസ് പൈനാപ്പളളി, എബിൻ തോണക്കര (മുൻ യുണി വൈ പ്രസിഡൻറ്), ഈപ്പൻ തോമസ് (മുൻ യുണി വൈ പ്രസിഡൻ്റ്) എന്നിവർ ആശംസകൾ അറിയിച്ചു, യുണി വൈ സെക്രട്ടറി ജോസിൻ പാറേക്കാട്ടിൽ നന്ദി പറഞ്ഞു.

No comments