Breaking News

കെ.എഫ് അലക്സാണ്ടര്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്


ചെറുപുഴ: യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്ത ചെറുപുഴ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കോഴിച്ചാല്‍ സ്കൂളിലെ റിട്ട. പ്രധാന അധ്യാപകനും ഇടതുപക്ഷ അധ്യാപക സംഘടനയുടെ മുന്‍ ജില്ലാ നേതാവുമായിരുന്ന കെ.എഫ് അലക്സാണ്ടറിനെയാണ്. 

പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ നിന്ന് 126 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാരിച്ചന്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്ന കെ.എഫ് അലക്സാണ്ടര്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുന്നണി ധാരണയനുസരിച്ച് ഏഴാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് എം അംഗം രജിത സജിയെയാണ് വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. മറ്റൊരു ഘടകകക്ഷിയായ സി.പി.ഐക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലഭിച്ചേക്കും.

No comments