ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മോട്ടോർ വാഹന വകുപ്പും; വാഹനം കസ്റ്റഡിയിൽ എടുത്തു
കൊച്ചി: ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പും കേസ് രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം കസ്റ്റഡിയിൽ എടുക്കുയും ചെയ്തു. കൂടാതെ, ഡ്രൈവറുടെ ലൈസൻസിനെതിരെ നടപടിക്ക് ശുപാർശ നൽകിയതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
മനുഷ്യൻ എന്ന പദത്തിന്റെ അർത്ഥം തന്നെ ചോദ്യ ചിഹ്നമാക്കുന്ന ചില മനുഷ്യർ എന്നാണ് സംഭവത്തെ മോട്ടോർ വാഹനവകുപ്പ് വിശേഷിപ്പിച്ചത്. ടാർ റോഡിലൂടെ സ്വന്തം കാറിൽ ജീവനുള്ള നായയെ കെട്ടിവലിച്ച സംഭവത്തെക്കുറിച്ച് മറ്റെന്ത് വിശേഷിപ്പിക്കാനെന്നാണ് മോട്ടോർ വാഹന വകുപ്പ് ചോദിക്കുന്നത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിലാണ് കാർ ഡ്രൈവറെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പൊലീസ് അവരുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

No comments