ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി നാടിന് അഭിമാനമായി കാസർകോട്ടെ പെൺകുട്ടി
കോട്ടൂർ : ഒരു പെണ്‍കുട്ടി തന്നെക്കാളേറെ ഓമനിച്ച് വളര്‍ത്തുന്നത് തന്റെ മുടിയഴകിനെയാണ്. എന്നാല്‍ ക്യാന്‍സര്‍ രോഗികള്‍ക്കു വിഗ് ഉണ്ടാകാൻ വേണ്ടി മുടി നല്‍കികൊണ്ട് കോട്ടൂർ സ്വദേശിനി അഞ്ജനബാലകൃഷ്ണൻ മാതൃകയായിരിക്കുകയാണ്.എടനീർ സ്വാമിജി പ്ലസ്ടു വിദ്യാർത്ഥിനിയാണ്. അച്ഛൻ സി കെ ബാലകൃഷ്ണൻ കാസറഗോഡ് കൺട്രോൾ റും പോലീസ് സ്റ്റേഷനിൽ സബ്ഇൻസ്‌പെക്ടർ.അമ്മ ലതാബാലകൃഷ്ണൻ . അഭിജിത്ത് ബാലകൃഷ്ണൻ സഹോദരൻ. എന്‍എസ്എസ് വളണ്ടിയര്‍ കൂടിയാണ് ഈ മിടുക്കി.
No comments