Breaking News

ചെറുപുഴയില്‍ കെ.എഫ് അലക്സാണ്ടര്‍ പഞ്ചായത്ത് പ്രസിഡന്റാകും; റെജി പുളിക്കല്‍ വൈസ് പ്രസിഡന്റ്



ചെറുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മേല്‍ക്കെെ കിട്ടിയ ചെറുപുഴ പഞ്ചായത്തില്‍ കെ.എഫ് അലക്സാണ്ടറിനെ (രാരിച്ചന്‍ മാസ്റ്റര്‍) പ്രസിഡന്റാക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി റെജി പുളിക്കല്‍ വെെസ് പ്രസിഡന്റാകും. 19 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ് - 13 , യു.ഡി.എഫ് - 6 എന്നിങ്ങനെയാണ് സീറ്റ് നില.


കോഴിച്ചാല്‍ സ്കൂളിലെ റിട്ട. പ്രധാന അധ്യാപകനും ഇടതുപക്ഷ അധ്യാപക സംഘടനയുടെ മുന്‍ ജില്ലാ നേതാവുമായിരുന്ന കെ.എഫ് അലക്സാണ്ടര്‍ 8ാം വാര്‍ഡ് രാജഗിരിയില്‍ നിന്ന് 126 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.


ചെറുപുഴ പഞ്ചായത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തുന്നതോടെ പയ്യന്നൂര്‍ നിയമസഭ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളും എല്‍.ഡി.എഫ് ഭരണത്തിലായി. കടുത്ത ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിനുള്ളിലെ വിമതശല്യവുമാണ് യു.ഡി.എഫിന് തിരിച്ചടിയായത്.ഇതോടൊപ്പം സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള എല്‍.ഡി.എഫിന്റെ പുതിയ കാലത്തിന്റെ പ്രചരണതന്ത്രങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും യു.ഡി.എഫിനായില്ല.ഇതും യു.ഡി.എഫിന്റെ പരാജയ കാരണങ്ങളിലൊന്നായി ചൂണ്ടികാട്ടുന്നു.

No comments