Breaking News

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്; ഫീസ് ഇരട്ടിയാക്കി, കാര്‍ഡ്, സര്‍വീസ് നിരക്ക് വേറെയും


ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള നിരക്ക് 500-ൽനിന്ന് 1000 ആക്കി. കാർഡിനുള്ള തുകയും സർവീസ് നിരക്കും അടക്കം 260 രൂപ പുറമെനൽകണം. ഫലത്തിൽ 1260 രൂപ നൽകിയാൽമാത്രമേ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ലഭിക്കുകയുള്ളൂ.

ഫാൻസി നമ്പറുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനൊപ്പമാണ് ഇതും ഉയർത്തിയത്. കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെങ്കിലും ഇത്തരത്തിലുള്ള സേവനങ്ങൾക്ക് ഫീസ് സംസ്ഥാനങ്ങൾക്ക് ഉയർത്താം.

വിവിധ കാരണങ്ങളാൽ ലൈസൻസ് നഷ്ടമായവർ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കാറുണ്ട്. സ്മാർട്ട്കാർഡിനായി അപേക്ഷകരിൽനിന്ന് 200 രൂപവീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാർഡാണ് നൽകുന്നത്.

സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകുന്ന, കേന്ദ്രീകൃത ലൈസൻസ് അച്ചടിവിതരണ സംവിധാനത്തിലേക്ക് മാറാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചെങ്കിലും ഫലവത്തായിട്ടില്ല. 2021 ആദ്യത്തോടെ സ്മാർട്ട് കാർഡിലെ ഡ്രൈവിങ് ലൈസൻസ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ പറയുന്നത്.

No comments